സമത്വം, സോഷ്യലിസം എന്നൊക്കെപ്പറഞ്ഞാണ് ലോകത്തുള്ള സകല ഇടതന്മാരും വോട്ടുപിടിക്കുന്നത്. പക്ഷേ കസേരകിട്ടിക്കഴിയുമ്പോള്‍ ഇവരെല്ലാം വലത്തോട്ടു തിരിഞ്ഞാണ് സഞ്ചാരം. കൊച്ചുകേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്കു വെളിച്ചം പകരാനെന്ന പേരില്‍ കാനഡ സര്‍ക്കാരുമായി സൈഡ് ബിസിനസ് നടത്തുന്ന നമ്മുടെ പിണറായി മുതലിങ്ങോട്ട് ഈ ഗണത്തില്‍ ഒരുപാട് ഇടതന്മാരുണ്ട്. ഇവരയൊക്കെ മാറ്റി, സോഷ്യല്‍ ഡെമോക്രാറ്റുകളെ തേടിയുള്ള എന്റെ അന്വേഷണക്കണ്ണാടി പിടിക്കുമ്പോള്‍ മുന്നില്‍ത്തെളിയുന്നത് ചാവെസ് മാത്രമാണ്.
ചാവെസ് ആണ്‍കുട്ടിയാണെന്ന് എനിക്കു നന്നേ ബോധ്യമായത് കത്രീനയുടെ നേരത്താണ്. ചുഴലി വീശിയടിക്കുമ്പോള്‍ ടെക്സാസില്‍ ഒഴിവുകാലം ചിലവഴിക്കുകയായിരുന്ന ജോര്‍ജ് ബുഷിന് ഈ ചുണക്കുട്ടി നല്‍കിയ വിശേഷണം എനിക്ക് ക്ഷ പിടിച്ചു; ''ഒഴിവുകാലങ്ങളുടെ തമ്പുരാന്‍''. ബുഷങ്കിളിനെ അങ്ങനെ കളിയാക്കിയിട്ടു കൈയ്യും വീശിപ്പോയില്ല ചാവെസ്. കത്രീന തകര്‍ത്ത പാവങ്ങള്‍ക്കായി സഹായ വാഗ്ദാനം നല്‍കിയ ആദ്യ വിദേശ രാജ്യം വെനിസ്വല ആയിരുന്നു എന്നതോര്‍ക്കണം. പക്ഷേ, ഈ വിശാല മനസിനെ വേണ്ടെന്നു വയ്ക്കാനേ അമേരിക്കക്കാര്‍ക്കു പറ്റുമായിരുന്നുള്ളു.
അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ജീവിതമെങ്കിലും ചാവെസിന്റെ വെനിസ്വല സര്‍ക്കാര്‍ പണം മുഴുവന്‍ ഉണ്ടാക്കുന്നത് അമേരിക്കയില്‍നിന്നാണ് കേട്ടോ. അമേരിക്കയിലെ വലിയ എണ്ണ ബ്രാന്‍ഡുകളിലൊന്നായ സിറ്റ്ഗോ ചാവെസ് നേതൃത്വം നല്‍കുന്ന വെനിസ്വലന്‍ സര്‍ക്കാരിന്റേതാണ്. ചാവെസിനോടുള്ള കമ്പം മൂത്ത് ഞാനിപ്പോ ഗ്യാസടിക്കുന്നത് സിറ്റ്ഗോയില്‍നിന്നാണ് കേട്ടോ.
മറ്റു സോഷ്യലിസ്റ്റുകളില്‍ നിന്ന് ചാവെസില്‍ കണ്ട വ്യത്യാസം ജനാധിപത്യത്തോട് അയാള്‍ക്കുള്ള പ്രതിബദ്ധതയാണ്. മാറ്റിയെഴുതിയ വെനിസ്വലന്‍ ഭരണഘടനയില്‍ പ്രസിഡന്റിനെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നതു തന്നെ ഏറ്റവും വലിയ ഉദാഹരണം. ഭരണത്തില്‍ ചാവെസ് തിരഞ്ഞെടുത്ത മുന്‍ഗണനാക്രമമാണ് മറ്റൊന്ന്. നിരക്ഷത തുടച്ചു നീക്കുക, രോഗങ്ങള്‍ ചെറുക്കുക തുടങ്ങിയവയാണ് വെനിസ്വലയില്‍ മുന്‍ഗണനാ വിഷയങ്ങള്‍. വിദേശ നിക്ഷേപം പോലെയുള്ള ഉമ്മാക്കികള്‍ക്ക് അവസാന സ്ഥാനമേയുള്ളു.
ഇവിടെ വടക്കേ അമേരിക്കയുടെ ഒരു കോണിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ചാവെസ് വസന്തമാണ്. സൈമണ്‍ ദ് ബൊളിവര്‍ക്കുശേഷം ലാറ്റിനമേരിക്കയുടെ വിമോചകനാകാനായിരുക്കും ഒരു പക്ഷേ ഹ്യൂഗോ ചാവെസിന്റെ നിയോഗം.
Friday, December 02, 2005
ആണ്‍കുട്ടി
ലോകത്തിപ്പോള്‍ ഒരേയൊരു ആണ്‍കുട്ടിയേ ഉള്ളു. ലാറ്റിനമേരിക്കക്കയിലെ പട്ടിണിപ്പാവങ്ങളുടെ പുതിയ മിശിഹാ, ഹ്യൂഗോ ചാവെസ്. ചാവെസിനെ എനിക്കങ്ങു പിടിച്ചു. കമ്മ്യൂണിസം, സോഷ്യലിസം എന്നൊക്കെ നാലുനേരവും പറഞ്ഞ് പുട്ടടിച്ചു നടക്കുന്ന സഖാക്കന്മാരെ കണ്ടുമടുത്ത നമ്മള്‍ ചാവെസ് എന്ന സോഷ്യല്‍ ഡെമോക്രാറ്റിനെ അഭിനന്ദിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളു.
Subscribe to:
Post Comments (Atom)
പക്ഷേ, മെക്സിക്കന്‍ രാഷ്ട്രത്തലവനെ'puppy' എന്ന് വിളിച്ചത് എന്തായാലും ശരിയായില്ല. നട്ടെല്ലിനുള്ള ബലം നാക്കിന് കൂടെ ഉണ്ടാകട്ടെ ഷാവേസിന്. ആണ്‍കുട്ടികള്‍ കൂടുതലും ലാറ്റിനമേരിക്കയില്‍ നിന്നാണെന്നത് ഒരു അല്‍ഭുതം തന്നെ. നമ്മള്‍ക്ക് അദ്ദേഹത്തിന്റെ പോസ്റ്ററടിച്ച T shirt-ഉം ധരിച്ച് ഗ്വാ ഗ്വാ വിളിക്കാം.
ഇങ്ക്വിലാബ് സിന്ദാബാദ്...
അര്‍ജന്റീനയില്‍ നടമാടിയ രാഷ്ട്രീയ സാമ്പത്തിക അരാജകത്വത്തില്‍ നിന്നും ഒന്നും പഠിക്കാന്‍ കൂട്ടാകാതെ,വീണ്ടും അമേരിക്കയുമായി കൂടി ചേര്‍ന്ന് 'തുറന്ന വിപണിക്ക് വേണ്ടി വാദിച്ച മെക്‌സിക്കന്‍ രാഷ്ട്ര തലവനെ ചീത്ത വിളിക്കാന്‍ തയ്യാറായ ഹ്യൂഗോ ഷാവേസ് ചുണക്കുട്ടിതന്നെയാണ്.ഷാവേസിന്റെ സ്വപ്നം പട്ടിണിയും, യുദ്ധവും, അതിരുകളുമില്ലാത്ത ഒരു ലാറ്റിന്‍ അമേരിക്കയാണ്.ഷാവേസിന്റെ കൂടെ "ജോര്‍ജ്ജ് ബുഷ് ഒരു കൊലയാളി" എന്ന ടീ ഷര്‍ട്ട് ധരിച്ച്,കയ്യില്‍ ചെഗുവേരയുടെ ചിത്രം പച്ചകുത്തി
പണ്ടേ ചുണക്കുട്ടിയായിരുന്ന ഡീഗോ മറഡോണയും ഉണ്ടായിരുന്നു.സൈമണ്‍ ബോളിവറും,ഫുട്‌ബോളും കൂടിചേരുമ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ ഒരു പുതിയ വിപ്ലവം പ്രതീക്ഷിക്കാം
തുളസീ..
എങ്ങനത്തെ?..എവിടെ?..ആര്‍ക്കു വേണ്ടി..
ദേശാഭിമാനി വീക്കിലിയിൽ ഷവേസിന്റെ നാട്ടിലൂടെ എന്ന് ഒരു അനിൽ കുമാർ എഴുതുന്ന യാത്രാവിവരണത്തഉടരൻ വരുന്നുണ്ട് കാശു കൊടുത്തു വായിക്കാൻ മാത്രമൊന്നുമില്ല, ബോറടിച്ചിരിക്കുമ്പോൾ വെറുതെ ആരെൻകിലും മാസിക തന്നാൽ വായിച്ചിരീക്കാൻ കൊള്ളാം
ഇബ്രൂ,എങ്ങനത്തെ എന്നൊന്നും പറയാന്‍ കയ്യൂലാ.വിപ്ലവം ദാ അടുത്ത "ഒക്‌ടോബറില്‍" തുടങ്ങല്ലേ
കഥ ഇത് കൊണ്ടൊന്നും തീരാന്‍ പോകുന്നില്ല എന്നാണു ഈ ചുണക്കുട്ടി നല്‍കുന്ന സൂചന. താഴ്ന്ന് വരുമാനക്കാര്‍ക്‌ക്‍ വേണ്ടി കുറഞ്ഞ നിരക്കില്‍ ഹീറ്റിംഗ് ഓയില്‍ കൊടുക്കാന്‍ കനിവു ഉണ്ടാകണം എന്ന മേയിന്‍ സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ഥന കേള്‍ക്കാന്‍ 'സിറ്റ്ഗോ' മാത്രമേ ഉണ്ടായുള്ളു. കാര്യങ്ങള്‍ ഇത്രയൊക്കെ ആണെങ്ങിലും ഇത്തരം കഥകള്‍ പുറം ലോകം അറിയുന്നുണ്ടൊ എന്തോ? ഇങ്ങനേ പോയാല്‍ വേദനിക്കുന്ന മനസ്സുകള്‍ക്കു ഒരു താങ്ങാണു ചാവേസ് എന്നുവരെ നാളെ 'ദേശാഭിമാനി' പറഞ്ഞാല്‍ അതിശയിക്കാന്‍ ഇല്ല.
ഇന്നുച്ചയ്ക്ക് (ചിക്കാഗോ സമയം: GMT-6; അതായത് ഈ കമന്റിട്ടിട്ട് ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍) ചിക്കാഗോ പബ്ലിക് റേഡിയോയില്‍ ചാവേസിനെ പറ്റി ഒരു മണിക്കൂര്‍ സംവാദം. രണ്ട് വശവും സംസാരിക്കും എന്നു പരസ്യം ചെയ്തിരിക്കുന്നു. താത്പര്യമുള്ളവര് http://www.chicagopublicradio.com/ -ഇല്‍ പോയി വലതുവശത്ത് മുകളിലുള്ള ‘live webcast'-ഇല്‍ ക്ലിക്ക് ചെയ്താല്‍ മതി.