അനന്തം; അജ്ഞാതം
പറയുന്നത് നേരായേക്കാമെങ്കിലും
പേരില്ലെങ്കിലതിന്
നെറികേടിന്റെ
വിലപോലും കിട്ടില്ല.
നെറികേടിനൊപ്പം പേരുണ്ടെങ്കില്‍
സ്വസ്ഥം, എല്ലാം ശാന്തം.
ഒരു പേരിലെന്തിരിക്കുന്നു?
എന്നു ചോദിച്ചവന്‍
വിഢി;
പേരിലാണെല്ലാം.
പേരുകള്‍ നേര്‍രേഖകളാണ്.
പരസ്പരം കാണുമ്പോഴും
അവ കൂട്ടിമുട്ടില്ല.
പേരില്ലാത്തവരേ നിങ്ങള്‍
നേര്‍വരകളെ ചിതറിക്കുന്നു.
പേരെന്താ എന്നു ചോദിക്കുമ്പോള്‍
പേരയ്ക്കാ എന്നെങ്കിലും പറയൂ.
5 comments:
നേരായാലും നെറികേടായാലും ഒരു പേരുള്ളത് മൊഴിയാൻ കഴിയാത്തവർ പറയാൻ വരുന്നതെന്തിനാ? പേരക്കയെന്നെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ നല്ല കാര്യമല്ലേ? ഒളിപ്പോര് യുദ്ധത്തിൽ പോരേ?
നന്നായിട്ടുണ്ട്!
സു|Su
പേരില്ലാത്തവരെ ഇനി പേരയ്ക്കാ എന്നു വിളിച്ചോളൂ...
കലേഷ്|kalesh
നന്ദി. ഇതും നന്നായി എന്നു പറഞ്ഞതിന്.
Thankalil oru kavi olinju kidappundallo....
kickoff football blog,commantukaLuTe 'goal' mazhayayirikkum.
Post a Comment