Sunday, November 27, 2005

അനന്തം അജ്ഞാതം

അനന്തം; അജ്ഞാതം

പറയുന്നത്‌ നേരായേക്കാമെങ്കിലും
പേരില്ലെങ്കിലതിന്‌
നെറികേടിന്റെ
വിലപോലും കിട്ടില്ല.

നെറികേടിനൊപ്പം പേരുണ്ടെങ്കില്‍
സ്വസ്ഥം, എല്ലാം ശാന്തം.

ഒരു പേരിലെന്തിരിക്കുന്നു?
എന്നു ചോദിച്ചവന്‍
വിഢി;
പേരിലാണെല്ലാം.

പേരുകള്‍ നേര്‍രേഖകളാണ്‌.
പരസ്പരം കാണുമ്പോഴും
അവ കൂട്ടിമുട്ടില്ല.

പേരില്ലാത്തവരേ നിങ്ങള്‍
നേര്‍വരകളെ ചിതറിക്കുന്നു.

പേരെന്താ എന്നു ചോദിക്കുമ്പോള്‍
പേരയ്ക്കാ എന്നെങ്കിലും പറയൂ.